മഹാരാഷ്‌ട്രയില്‍ ഗസല്‍ സന്ധ്യ നടത്താന്‍ ഗുലാം അലിക്ക് കോണ്‍ഗ്രസിന്റെ ക്ഷണം

മുംബൈ| JOYS JOY| Last Modified ശനി, 10 ഒക്‌ടോബര്‍ 2015 (14:07 IST)
മഹാരാഷ്‌ട്രയില്‍ ഗസല്‍ സന്ധ്യ നടത്താന്‍ പാക് ഗസല്‍ ഗായകന്‍ ഗുലാം അലിക്ക് കോണ്‍ഗ്രസിന്റെ ക്ഷണം. ഗുലാം അലിയുടെ മുംബൈയിലെ സംഗീതപരിപാടി ശിവസേനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സംഘാടകര്‍ ഉപേക്ഷിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ഗസല്‍ പരിപാടി അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാനഘടകം ഗുലാം അലിയെ മഹാരാഷ്‌ട്രയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. മുംബൈയില്‍ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദാക്കിയതില്‍ ആരാധകര്‍ നിരാശരാണെന്നും അതിനാല്‍ ക്ഷണം സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ഗുലാം അലിയോട് ആവശ്യപ്പെട്ടു.

സമയവും സ്ഥലവും ഗുലാം അലിക്ക് തന്നെ തീരുമാനിക്കാം എന്നാണ്
കോണ്‍ഗ്രസ് അദ്ദേഹത്തെ അറിയിച്ചിരിക്കുന്നത്. നേരത്തെ, ഡല്‍ഹിയില്‍ സംഗീത പരിപാടി നടത്താനുള്ള കെജ്‌രിവാള്‍ സര്‍ക്കാരിന്റെ ക്ഷണം കഴിഞ്ഞദിവസം ഗുലാം അലി സ്വീകരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :