തുമ്പി ഏബ്രഹാം|
Last Modified ചൊവ്വ, 3 ഡിസംബര്‍ 2019 (12:39 IST)
പിഎസ്എൽവി റോക്കറ്റിന്റെ ഭാഗം മത്സ്യത്തൊഴിലാളികളുടെ വലയിൽ കുരുങ്ങി. പുതുച്ചേരിയിലെ വമ്പാകീരപാളയത്തു നിന്നാണ് മത്സ്യത്തൊഴിലാളികൾക്ക് ഇത് ലഭിച്ചത്. വിക്ഷേപണം പരാജയപ്പെട്ട് കടലിൽ പതിച്ച റോക്കറ്റിന്റെ ഭാഗമാണ് ഇതെന്നാണ് വിലയിരുത്തൽ. ഐഎസ്ആർഒ അധികൃതർ സ്ഥലത്ത് എത്തി പരിശോധിച്ച് വരികയാണ്.
പിഎസ്എൽവി റോക്കറ്റിന്റെ ഇന്ധനടാങ്കിന്റെ ഭാഗമാണ് ലഭിച്ചതെന്നാണ് സ,ശയിക്കുന്നത്. വലയിൽ വൻ ഭാരം അനുഭവപ്പെട്ടതോടെ വമ്പൻ കോളുകുടുങ്ങി എന്നായിരുന്നു തൊഴിലാളികൾ വിചാരിച്ചത്. എന്നാൽ വലിച്ച് മുകളിൽ എത്തിച്ചപ്പോഴായിരുന്നു അപരചിതമായ വസ്തുവാണെന്ന് മനസ്സിലായത്.
ഉടൻ തന്നെ മത്സ്യത്തൊഴിലാളികൾ പൊലീസിനെ വിവരം അറിയിച്ചു. 13.5 മീറ്റർ നീളമുള്ള റോക്കറ്റ് ഭാഗത്തിൽ, എഫ്എം 119-22/3/2019 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.