ജമ്മു|
Last Modified ശനി, 31 മെയ് 2014 (12:01 IST)
ജമ്മുകശ്‌മീരില്‍ ഹോട്ടിലിലുണ്ടായ തീപിടിത്തത്തില്‍ നാലു പേര്‍ മരിച്ചു. പതിനൊന്ന് പേര്‍ക്ക് പൊള്ളലേറ്റു. ജമ്മു ബസ് സ്റ്റാന്‍ഡിന് സമീപത്തെ നീലം എന്ന മൂന്നുനില ഹോട്ടലില്‍ പുലര്‍ച്ചെയായിരുന്നു തീപിടിത്തം.
ഹോട്ടലിന്റെ ഏറ്റവും താഴത്തെ നിലയില്‍ ടയറുകള്‍ സൂക്ഷിച്ചിരുന്ന സ്റ്റോര്‍ റൂമിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് അത് മറ്റു നിലകളിലേക്ക് പടരുകയായിരുന്നു. ഏഴോളം അഗ്നിശമനാ യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.