ഭക്ഷ്യവസ്‌തുക്കളിൽ മായം കലർത്തിയാൽ കടുത്ത ശിക്ഷ; പുതിയ വിജ്ഞാപനവുമായി ആരോഗ്യമന്ത്രാലയം

ഭക്ഷ്യവസ്‌തുക്കളിൽ മായം കലർത്തിയാൽ കടുത്ത ശിക്ഷ; പുതിയ വിജ്ഞാപനവുമായി ആരോഗ്യമന്ത്രാലയം

തിരുവനന്തപുരം| Rijisha M.| Last Modified വെള്ളി, 3 ഓഗസ്റ്റ് 2018 (11:03 IST)
ഭക്ഷ്യവസ്തുക്കളില്‍ മായം കലർത്തിയാല്‍ കടുത്ത ശിക്ഷ നടപ്പിലാക്കുന്നതിനുള്ള പുതിയ വിജ്ഞാപനം
ആരോഗ്യമന്ത്രാലയം പുറത്തിറക്കി. ഇതിന്റെ ഭാഗമായി ഓരോ മാംസ ഭക്ഷ്യവസ്തുവിലും അനുവദനീയമായ ആന്റിബയോട്ടിക് അളവ് നിശ്ചയിച്ചു.

നിശ്ചയിച്ച അളവിൽ കൂടുതൽ ഉപയോഗിക്കുന്നതായി കണ്ടെത്തുകയോ ഇത് ഉപയോഗിച്ചതുകൊണ്ട് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയോ മരണം സംഭവിക്കുകയോ ചെയ്താല്‍ ആറു മാസം മുതല്‍ ഏഴുവര്‍ഷം വരെ തടവോ ഏഴുലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.

രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം നിയന്ത്രിക്കുന്ന ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശാനുസൃതമാണു പുതിയ നടപടി. ഇനി മാംസവിഭവങ്ങള്‍ വിപണിയിലെത്തും മുമ്പ് ആന്റി ബയോട്ടിക്കുകളോടെയോ മറ്റു മരുന്നുകളുടെയോ സാന്നിധ്യമില്ലെന്ന് ഉല്‍പാദകര്‍ കൃത്യമായി ഉറപ്പാക്കേണ്ടിയും വരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :