അനുബന്ധ വാര്‍ത്തകള്‍
- India vs Australia, 3rd Test Predicted 11: ഓസ്ട്രേലിയയെ നാണംകെടുത്തിയ ഗാബയില്‍ ഇന്ത്യ വീണ്ടും ഇറങ്ങുന്നു; മൂന്നാം ടെസ്റ്റ് നാളെ മുതല്‍
- രാജ്യത്ത് റോഡ് അപകടങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു; വര്‍ഷംതോറും മരിക്കുന്നത് 1.78ലക്ഷത്തോളം പേര്
- D Gukesh: ചരിത്രം രചിച്ച് ഗുകേഷ്, അവസാന ഗെയിമിൽ ലിറനെതിരെ വിജയം, ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യൻ!
- ഒരു രാജ്യം ഒറ്റ തെരെഞ്ഞെടുപ്പ്: ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
- ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ്; പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ വനിതകള്‍
ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ വനിതകള്‍. ബിസിനസ് മാസികയായ ഫോബ്സ് ആണ് പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാ രാമന്, എച്ച്സിഎല്‍ ടെക്നോളജി ചെയര്‍പേഴ്സണല്‍ റോഷ്നി നാടാര്‍ മഹോത്ര, ബാംഗ്ലൂരിലെ ബയോകോണ്‍ ലിമിറ്റഡിന്റെ സ്ഥാപക കിരണ്‍ മജ്ജുംദര് ദാസ് എന്നിവരാണ് പട്ടികയില്‍ ഇടനേടിയത്.
നിര്‍മാലാ സീതാരാമന്റെ സ്ഥാനം 28 ആണ്. കഴിഞ്ഞവര്‍ഷം പട്ടികയിലെ സ്ഥാനം 36 ആയിരുന്നു. ഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധ ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന രണ്ടാമത്തെ വനിത എന്ന നേട്ടവും നിര്‍മ്മല സീതാരാമനാണുള്ളത്. റോഷ്നി നാടാര്‍ മല്‍ഹോത്ര 81 ആം സ്ഥാനത്താണുള്ളത്. കിരണ്‍ മജുംദര്‍ ദാസ് 82 ആം സ്ഥാനത്തുമുണ്ട്. പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത് യൂറോപ്പ്യന്‍ കമ്മീഷന് പ്രസിഡണ്ടും മുന്‍ ജര്‍മന്‍ പ്രതിരോധ മന്ത്രിയുമായ ഉര്‍സുല വോണ്‍ ലൈനെയാണ്.