ലോക്ക്ഡൗൺ: കേരളത്തിലേക്കുള്ള ആദ്യ യാത്രാ ട്രെയിൻ ഇന്ന് പുറപ്പെടും

അഭിറാം മനോഹർ| Last Modified ബുധന്‍, 13 മെയ് 2020 (10:32 IST)
ഇളവുകളുടെ ഭാഗമായി കേരളത്തിലേക്കുള്ള ആദ്യ യാത്രാ ഇന്ന് ഡൽഹിയിൽ നിന്നും പുറപ്പെടും.ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ 11:25നാണ് ട്രെയിൻ യാത്ര തിരിക്കുക.വെള്ളിയാഴ്ച രാവിലെ 5.25ന് ട്രെയിൻ തിരുവനന്തപുരത്തെത്തും. കോഴിക്കോടും എറണാകുളത്തുമാണ് ട്രെയിനിന് വേറെ സ്റ്റോപ്പുകളുള്ളത്.
വെള്ളിയാഴ്ച്ച വൈകീട്ട് 7:45 ഇതേ ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് യാത്രയാകും.

ഡൽഹിയിൽ നിന്നും ചെന്നൈ,അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും ഇന്ന് ട്രെയിൻ സർവീസ് ഉണ്ട്.ആരോഗ്യ മന്ത്രാലയത്തിന്‍റെ മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കിയാണ് യാത്ര ട്രെയിൻ സര്‍വ്വീസുകൾ തുടങ്ങിയിരിക്കുന്നത്. അമ്പത് ദിവസങ്ങൾക്ക് ശേഷം ഇന്നലെയാണ് രാജ്യത്ത് സർവീസ് പുനരാരംഭിച്ചത്.ഇന്നലെ ദില്ലിയില്‍ നിന്ന് ബിലാസ്‍പൂരിലേക്ക് ആദ്യ പാസഞ്ചര്‍ ട്രെയിന്‍ 1490 യാത്രക്കാരുമായി പുറപ്പെട്ടു. ദിബ്രുഗഡിലേക്കും ബെംഗളൂരുവിലേക്കും ദില്ലിയില്‍ നിന്ന് രണ്ട് ട്രെയിനുകള്‍ കൂടി ഇന്നലെയുണ്ടായിരുന്നു.

രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമാണ് ട്രെയിൻ യാത്ര അനുവദിച്ചിരിക്കുന്നത്. എസി ട്രെയിനുകളായതിനാൽ ഉയര്‍ന്ന നിരക്കാണ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്.സാധാരണ എ‌സി ടിക്കറ്റുകളേക്കാൾ അധിക നിരക്കാണ് ഇതിനായി റെയിൽവേ ഈടാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :