നുഴഞ്ഞുകയറ്റം തകര്‍ത്തതില്‍ പ്രതിഷേധിച്ച് അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പ്

ന്യൂഡല്‍ഹി| vishnu| Last Updated: തിങ്കള്‍, 12 ജനുവരി 2015 (10:44 IST)
അതിര്‍ത്തിവഴിയുള്ള നുഴഞ്ഞുകയറ്റ നീക്കം ബി‌എസ്‌എഫ് തകര്‍ത്തതിന്‍ പ്രതികാരമായി അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പ്.
ഹിരാനഗര്‍ സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്ഥാന്‍ സേന വെടിവെപ്പ് നടത്തിയത്. ഇന്നലെ രാത്രി ഇതേ ഭാഗത്തുകൂടി നടന്ന നുഴഞ്ഞുകയറ്റമാണ് ബി‌എസ്‌എഫ് തടഞ്ഞത്.

പാക്കിസ്ഥാന്‍ വെടിവയ്പ്പ് നടത്തിയത് ഇതിനുള്ള പ്രതികാരമായാണ് കനക്കാക്കുന്നത്. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. തുടര്‍ച്ചയായി നിരവധി തവന വെടിനിര്‍ത്തല്‍ കരാര്‍ പാക്കിസ്ഥാന്‍ ലംഘിക്കുകയാണ്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുന്നുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :