സ്ത്രീ ജീവനക്കാർക്ക് കുട്ടികളെ നോക്കാൻ 730 ദിവസം അവധി, പങ്കാളിയില്ലാത്ത പുരുഷന്മാർക്കും അർഹത

അഭിറാം മനോഹർ| Last Modified ബുധന്‍, 9 ഓഗസ്റ്റ് 2023 (20:17 IST)
സര്‍ക്കാര്‍ സര്‍വീസിലെ സ്ത്രീ ജീവനക്കാര്‍ക്കും പങ്കാളിയില്ലാത്ത പുരുഷ ജീവനക്കാര്‍ക്കും കുട്ടികളെ നോക്കുന്നതിന് 730 ദിവസത്തെ അവധിക്ക് അര്‍ഹതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. പഴ്‌സണല്‍ സഹമന്ത്രി ജിതേന്ദ്രസിംഗാണ് ലോക്‌സഭയെ ഇക്കാര്യം അറിയിച്ചത്.

സെന്‍ട്രല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം സ്ത്രീ ജീവനക്കാര്‍ക്ക് കുട്ടികളെ നോക്കുന്നതിന് 730 ദിവസത്തെ അവധിക്കാണ് അര്‍ഹത. പതിനെട്ട് വയസുവരെയുള്ള 2 കുട്ടികളെ നോക്കുന്നതിനാണ് അവധി അനുവദിക്കുക.കുട്ടി ഭിന്നശേഷിയുള്ളയാളാണെങ്കില്‍ പ്രായപരിധി ബാധകമല്ലെന്നും മന്ത്രി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :