കാശ്മീര്‍ ഒരിക്കലും പാക്കിസ്ഥാനു ലഭിക്കില്ലെന്ന് ഫറൂഖ് അബ്ദുള്ള

ലണ്ടന്‍| Last Modified ശനി, 19 സെപ്‌റ്റംബര്‍ 2015 (17:48 IST)
ആകാശത്തിനു കീഴെ എന്തു ചെയ്താലും പാക്കിസ്ഥാനു കാശ്മീര്‍ ലഭിക്കില്ലെന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അത് സ്വന്തമാക്കമെന്നുള്ള പാകിസ്ഥാന്റെ ആഗ്രഹം ഒരിക്കലും നടക്കില്ലെന്നും പറഞ്ഞു.

ഇന്ത്യ-പാക്കിസ്ഥാന്‍ പ്രശ്നങ്ങളുടെ പ്രധാന കാരണം കാശ്മീരാണ്. യുദ്ധത്തിലൂടെയോ ഭീഷണിയിലൂടെയോ പ്രശ്നപരിഹാരം സാധ്യമാകില്ല അദ്ദേഹം പറഞ്ഞു. ചര്‍ച്ച എത്ര ചെയ്താലും അതിര്‍ത്തി മാറ്റാനാകില്ലെന്നും ലണ്ടനില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :