കര്‍ഷക റാലിയില്‍ 83 പോലീസുകാര്‍ക്ക് പരിക്കേറ്റതായി ഡല്‍ഹി പോലീസ്

ശ്രീനു എസ്| Last Modified ബുധന്‍, 27 ജനുവരി 2021 (10:12 IST)
കര്‍ഷക റാലിയില്‍ 83 പോലീസുകാര്‍ക്ക് പരിക്കേറ്റതായി ഡല്‍ഹി പോലീസ് പറഞ്ഞു. കൂടുതല്‍ പേര്‍ക്കും കൈകാലുകള്‍ക്കാണ് പരിക്ക്. പ്രതിഷേധകര്‍ മനപ്പൂര്‍വം കലാപം ഉണ്ടാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 40ഓളം പൊലീസുകാര്‍ക്കും ചെങ്കോട്ടയില്‍ വച്ചാണ് പരിക്കേറ്റത്. ഇവരെ ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമം നടത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍ പറഞ്ഞു. അതേസമയം സംഘര്‍ഷവുമായി ബന്ധപ്പെട്ട് 22കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെടുത്തിയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :