നീക്കം ശക്തമാക്കി ബിജെപി; ഗൗതം ഗംഭീര്‍ ന്യൂഡല്‍ഹിയില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

  gautam gambhir , new delhi , BJP , bjp candidate , lok sabha election 2019 , ബിജെപി , ഗൗതം ഗംഭീര്‍ , മീനാക്ഷി ലേഖി , ലോക്‍സഭ തെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി| Last Modified ചൊവ്വ, 12 മാര്‍ച്ച് 2019 (17:52 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സിറ്റിംഗ് എംപി മീനാക്ഷി ലേഖിയെ മാറ്റി പകരം ഗംഭീറിനെ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന.

ബിജെപി നേതൃത്വത്തെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മീനാക്ഷി ലേഖിയെ ഡല്‍ഹിയിലെ മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റി മത്സരിപ്പിക്കുകയും ഇവരുടെ മണ്ഡലത്തില്‍ ഗംഭീറിനെ മത്സരിപ്പിക്കാനുമാണ് ബിജെപി ആലോചിക്കുന്നത്.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ പെടുന്ന രാജേന്ദ്ര നഗര്‍ സ്വദേശിയാണ് ഗംഭീര്‍. ബിജെപി നിലപാടുകളെ സ്വാഗതം ചെയ്യുന്നഗംഭീര്‍ ലോക്‍സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായിരുന്നു.

2014ല്‍ അമൃത്‍സറില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗൗതം ഗംഭീര്‍ സജീവമായിരുന്നു. ഈ വര്‍ഷം പത്മശ്രീ പുരസ്കാരം ഗംഭീറിനെ തേടിയെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :