വൈദ്യുതിയില്ല, അതുകൊണ്ട് പെണ്ണുമില്ല... പാവം പഞ്ചിമ്‌പര യുവാക്കള്‍...!

ലഖ്നൗ| VISHNU N L| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (13:48 IST)
ഉത്തര്‍ പ്രദേശിലെ പഞ്ചിമ്‌പര ഗ്രാമത്തിലെ യുവാക്കള്‍ കഴിഞ്ഞ ഏഴുകൊല്ലത്തിനിടെ വിവാഹിതരായിട്ടില്ല. രോഗമോ അന്ധവിശ്വാസമോ ഒന്നുമല്ല, ഈ ഗ്രാമത്തില്‍ ജീവിക്കുന്ന ആളുകള്‍ ഇന്നേവരെ വൈയുതി കണികണ്ടിട്ടില്ല അത്രതന്നെ. വൈദ്യുതിയില്ല എന്നതാണ് മാതാപിതാക്കള്‍ ഇവിടെയുള്ള യുവാക്കള്‍ക്ക് പെണ്ണുകൊടുക്കാത്തതിന്‍റെ പ്രധാന കാരണം. അതുകൊണ്ടു തന്നെ ഈ ഗ്രാമത്തില്‍ ആകെയുള്ള 30 യുവാക്കള്‍ക്ക് ഇതേവരെ വിവാഹിതരാകാന്‍ സാധിച്ചിട്ടില്ല.

1990 ല്‍ ഗ്രാമത്തില്‍ എത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് മുലയാം സിംഗ് യാദവ് ദളിതര്‍ തിങ്ങിപാര്‍ക്കുന്ന ഗ്രാമത്തില്‍ വൈദ്യുതി എത്തിക്കുമെന്ന് വാഗ്ദാനം നല്‍കി. എന്നാല്‍ ഒന്നും നട്രന്നില്ല. പിന്നീട് അധികാരത്തില്‍ എത്തിയ ബി‌എസ്‌പി ദളിതര്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ ഗ്രാമത്തിന് അംബേദ്കറിന്റെ പേര് നല്‍കി എന്നതല്ലാതെ വൈദ്യുതി എത്തിക്കാന്‍ ഒരു നടപടിയും എടുത്തില്ല. ബി‌എസ്പി പേരുമാറ്റിയതുകൊണ്ട് പിന്നീട് അധികാരത്തിലെത്തിയ സമാജ്‌വാദി പാര്‍ട്ടി വീണ്ടും ഗ്രാമത്തിന്റ്റെ പേര് വീണ്ടും മാറ്റി.

പാര്‍ട്ടികള്‍ പേര് മാറ്റിക്കളിക്കുമ്പോഴും ഇതൊന്നുമറിയാതെ വൈദ്യുതി ഇപൊപോള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ ഗ്രാമവാസികള്‍ കഴിഞ്ഞു. എന്തായാലും അടുത്തതായി മുഴുവന്‍ ഗ്രാമങ്ങളും വൈദ്യുതികരിക്കുന്ന കേന്ദ്ര പദ്ധതിയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് ഈ ഗ്രാമത്തിലെ യുവാക്കള്‍. ജാതി പ്രശ്നങ്ങളാണ് തങ്ങളുടെ നാട്ടില്‍ വൈദ്യുതി എത്തിക്കുന്നതില്‍ തടസമാകുന്നതെന്ന് ഇവിടുത്തെ നാട്ടുകാര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :