രേണുക വേണു|
Last Modified ബുധന്‍, 10 ഏപ്രില്‍ 2024 (08:30 IST)
സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ആഘോഷം തുടങ്ങി. 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് ഇസ്ലം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈദ് ഗാഹുകളിലും മസ്ജിദുകളിലും പെരുന്നാള്‍ നമസ്‌കാരം നടക്കും.
ഇന്നലെ വൈകിട്ട് പൊന്നാനി കടപ്പുറത്താണ് മാസപ്പിറവി കണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശവ്വാല്‍ ഒന്ന് ബുധനാഴ്ചയായിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. വിവിധ ഖാസിമാരും ഇക്കാര്യം അറിയിച്ചിരുന്നു.
ഒമാനിലും ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കു അവധി ബാധകം.
ഉത്തരേന്ത്യയിലും ഡല്‍ഹിയിലും നാളെയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.