വിവാദ അഭിമുഖം: രാഹുലിനെതിരായ നോട്ടീസ് തെര.കമ്മിഷന്‍ പിന്‍‌വലിച്ചു

Rahul Gandhi, Gujarat, Election, Congress, BJP, Modi, രാഹുല്‍ ഗാന്ധി, ഗുജറാത്ത് തെരഞ്ഞെടുപ്പ്, പെരുമാറ്റച്ചട്ടം, കോണ്‍ഗ്രസ്, ബി ജെ പി, മോദി
ന്യൂഡല്‍ഹി| BIJU| Last Modified തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (09:26 IST)
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോള്‍ ടിവി അഭിമുഖം നല്‍കിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച നടപടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്‍വലിച്ചു. ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ പരിശോധിക്കാനായി ഒരു കമ്മിറ്റിയെ നിയമിക്കാനും കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇനിമുതല്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പുതൊട്ട് അതുമായി ബന്ധപ്പെടുന്ന ഒരു വിഷയവും പറയരുതെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് ഒരു ദിവസം നില്‍ക്കെ ഗുജറാത്തി ടിവിയാണ് രാഹുല്‍ ഗാന്ധിയുടെ അഭിമുഖം സം‌പ്രേക്ഷണം ചെയ്തത്. ഇതു ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :