പനാജി|
Last Modified ശനി, 26 നവംബര്‍ 2016 (17:58 IST)
അതിര്‍ത്തിയിലെ ആക്രമണം നിര്‍ത്തണമെന്ന് പാകിസ്ഥാന്‍ അപേക്ഷിച്ചതായി കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. പാകിസ്ഥാന്റെ അപേക്ഷയ്ക്ക് ശേഷം അതിര്‍ത്തിയില്‍ വെടിവെപ്പിന് അല്പം ശമനം ഉണ്ടായതായും പരീക്കര്‍ പറഞ്ഞു. പനാജിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ആണ് പരീക്കര്‍ ഇങ്ങനെ പറഞ്ഞത്.
പാക് ആക്രമണത്തിനെതിരെ
ഇന്ത്യ ശക്തമായ തിരിച്ചടി നല്കാന്‍ തുടങ്ങിയതോടെ തിരിച്ചടി നിര്‍ത്തണമെന്ന് പാകിസ്ഥാന്‍ അപേക്ഷിച്ചു. പാക് സൈന്യം കഴിഞ്ഞ ചൊവ്വാഴ്ച ഒരു ഇന്ത്യന്‍ സൈനികന്റെ തല വെട്ടി മാറ്റിയിരുന്നു. ഇതിനെതിരെ പാകിസ്ഥാന്‍ പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായ ആക്രമണമാണ് നടത്തിയത്. ഇതില്‍ പാകിസ്ഥാന് വലിയ നാശനഷ്‌ടം ഉണ്ടായെന്നും പരീക്കര്‍ പറഞ്ഞു.
ഇതിനുശേഷമാണ് ആക്രമണം നിര്‍ത്തണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടത്. ഇന്ത്യയ്ക്ക് ആക്രമണങ്ങളില്‍ താല്പര്യമില്ല. അതുകൊണ്ടു തന്നെ പാകിസ്ഥാനാണ് ആദ്യം ആക്രമണം നിര്‍ത്തേണ്ടത്. കഴിഞ്ഞ രണ്ടു ദിവസമായി അതിര്‍ത്തി പ്രദേശത്ത് വെടിവെപ്പിന് ശമനമുള്ളതായി അദ്ദേഹം പറഞ്ഞു.