ഇ ടിക്കറ്റെടുത്താല്‍ ലഗേജിന്റെ കാര്യം റയില്‍‌വേ നോക്കിക്കൊള്ളും

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (14:50 IST)
ഓണ്‍ലൈന്‍ വഴി ട്രയിന്‍ യാത്രക്കായി ടിക്കറ്റെടുക്കുന്നവരുടെ ബാഗുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനുള്ള പദ്ധതിയ്ക്ക് റയില്‍‌വേ തയ്യാറെടുക്കുന്നു.ഐആര്‍ടിസി വെബ്‌സൈറ്റ് വഴി ടിക്കറ്റെടുക്കുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാനുള്ള റയില്‍‌വേയുടെ പദ്ധതി പ്രകാരമാ‍ണ് ഈ നീക്കം. ഇന്‍ഷുറന്‍സ് ആവശ്യമുള്ളവര്‍ ഇതിന് പ്രത്യേക ഫീസ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന വേളയില്‍ ഒടുക്കേണ്ടിവരും എന്ന് മാത്രം.

ഇത് സംബന്ധിച്ച് പുതിയ വിജ്ഞാപനം റയില്‍‌വേ പുറത്തിറക്കുമെന്നാണ് സൂചന. ഇതുപ്രകാരം ഓണ്‍ലൈന്‍ ടിക്കറ്റിലൂടെ യാത്രചെയ്യുന്നവര്‍ക്ക് കൂടെ കൊണ്ടുവരുന്ന സാധനങ്ങള്‍ക്കും ബാഗുകള്‍ക്കും ഇനി റെയില്‍വേ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. യാത്രയ്ക്കിടെ ബാഗുകള്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ഒക്കെ ചെയ്താല്‍ ഇതിന്റെ പണം റെയില്‍വേതന്നെ യാത്രക്കാര്‍ക്ക് നല്‍കും


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :