കോൺഗ്രസിൽ അഴിച്ച് പണി വേണം, തെരഞ്ഞെടുപ്പിലെ തോൽവി പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശ തോന്നിയെന്ന് ദിഗ്‌വിജയ് സിങ്

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലും കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കേരളത്തിൽ കോൺഗ്രസിന്റെ തോൽവി പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിരാശാജനകായെന്ന് ദേശീയ നേതാവ് ദിഗ്‌വിജയ് സിങ്. ഇത്തരത്തിലൊരു കനത്ത തോൽവി ഉണ്ടായ സാഹചര്

ന്യൂഡൽഹി| aparna shaji| Last Modified വെള്ളി, 20 മെയ് 2016 (15:07 IST)
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലും കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കേരളത്തിൽ കോൺഗ്രസിന്റെ തോൽവി പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിരാശാജനകായെന്ന് ദേശീയ നേതാവ് ദിഗ്‌വിജയ് സിങ്. ഇത്തരത്തിലൊരു കനത്ത തോൽവി ഉണ്ടായ സാഹചര്യത്തിൽ കോൺഗ്രസിൽ വലിയ അഴിച്ച് പണികൾ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പരാജയപ്പെട്ടതിന്റെ കാരണങ്ങൾ വിശകലനം ചെയ്യുമെന്നും ജനസേവനത്തിലേക്കും പൊതുപ്രവർത്തനത്തിലേക്കും കോൺഗ്രസ് ശക്തമായ രീതിയിൽ മടങ്ങിവരുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. തോൽവിയുടെ കാര്യകാരണങ്ങൾ സാധൂകരിച്ച് ഞങ്ങൾ ആവശ്യത്തിന് ആത്മപരിശോധന നടത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയിൽ അഴിച്ച്പണി വേണ്ടത് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കേരളത്തിൽ ഇടത്പക്ഷത്തോട് യു ഡി എഫ് തോറ്റത് പാർട്ടിക്ക് വൻതിരിച്ചടിയായി. അതോടൊപ്പം അസമിൽ ബി ജെ പിയോടും കോൺഗ്രസ് തോൽക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ആത്മപരിശോധന നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികരണവുമായി സിങ് അഭിപ്രായമറിയിച്ചത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :