ദുബായ്|
സജിത്ത്|
Last Modified വ്യാഴം, 26 മെയ് 2016 (16:19 IST)
ഇന്ത്യയില്‍ നിന്നും കയറ്റി അയയ്ക്കുന്ന പച്ചകറികളും പഴവര്‍ഗങ്ങളും ഇനിമുതല്‍ സ്വീകരിക്കില്ലെന്ന് യു എ ഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഗുണനിലവാരം കുറഞ്ഞതിനാലും മാരകമായ തോതില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനാലുമാണ് ഇത്തരമൊരു നീക്കമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
വറ്റല്‍മുളക്, കുരുമുളക്, വെള്ളരിക്ക, ചിലതരം പഴവര്‍ഗങ്ങള്‍ എന്നിവയില്‍ അളവിലും കൂടിയ തോതിലാണ് കീടനാശിനി സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. വളരെയധികം മാരകമായ കീടനാശിനിയാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഇത് ജനങ്ങളുടെ ആരോഗ്യത്തിനു തന്നെ ഹാനികരമാകുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത്തരം പച്ചക്കറികളോ പഴവര്‍ഗങ്ങളോ സ്വീകരിക്കരുതെന്ന് വ്യാപാരികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായും അവര്‍ വ്യക്തമാക്കി.
ഇതിനുമുമ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗുണനിലവാരം കുറഞ്ഞതിന്റെ പേരില്‍ യൂറോപ്യന്‍ യൂണിയനും ഇന്ത്യയില്‍ നിന്നുള്ള പച്ചക്കറികള്‍ സ്വീകരിക്കുന്നത് നിര്‍ത്തലാക്കിയിരുന്നു.