1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Drug case riya bail

മയക്കുമരുന്ന് കേസ്: നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം

Riya chakraborthy
മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം ലഭിച്ചു. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റു പ്രതികളായ ദീപേഷ് സാവന്ത്, സാമുവല്‍ മിറാന്‍ഡ എന്നിവര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. റിയയ്ക്ക് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
 
അടുത്ത പത്തുദിവസം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, മുംബൈയ്ക്ക് പുറത്തുപോകുമ്പോള്‍ ഉദ്യോഗസ്ഥരെ അറിയിക്കണം, രാജ്യം വിട്ടുപോകരുത്, പാസ്‌പോര്‍ട്ട് ഹാജരാക്കണം തുടങ്ങിയവയാണ് നിബന്ധനകള്‍. റിമാന്റിലായി ഒരുമാസത്തിനു ശേഷമാണ് നടിക്ക് ജാമ്യം കിട്ടുന്നത്. അതേസമയം റിയയുടെ സഹോദരന്റെ ജാമ്യോപേക്ഷ കോടതി തള്ളി.
അടുത്ത ലേഖനം
കൊവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ തയ്യാറാകും: ലോകാരോഗ്യ സംഘടന