കടുത്ത വേദനയെതുടർന്ന് ആശുപത്രിയിലെത്തി; മധ്യ വയസ്കയുടെ പിത്താശയത്തിൽ നിന്നും പുറത്തെടുത്തത് 2350 കല്ലുകൾ

കടുത്ത വേദനയെതുടർന്ന് ആശുപത്രിയിലെത്തി; മധ്യ വയസ്കയുടെ പിത്താശയത്തിൽ നിന്നും പുറത്തെടുത്തത് 2350 കല്ലുകൾ

Sumeesh| Last Updated: തിങ്കള്‍, 26 മാര്‍ച്ച് 2018 (14:04 IST)
മുംബൈ: അൻപതു വയസ്സുകാരിയുടെ പിത്താശയത്തിൽ കല്ലുകൾ കണ്ടെത്തിയതിനെത്തൂടർന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ ഞെട്ടി. 2350 കല്ലുകളാണ് ഡോക്ടർമാർ 30 മിനിറ്റ് നീണ്ട കീ ഹോൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

മുബൈയിലെ ഭക്തി വേതാന്ത ആശുപത്രിയിലായിരുന്നു സംഭവം. രണ്ടു വർഷങ്ങൾക്ക് മുൻപ് തന്നെ പിത്താശയത്തിൽ കല്ലുകൾ ഉള്ളതായി
ഡോക്ടർമാർ കണ്ടെത്തിയിരുന്നു. എന്നാൽ ഇത്രത്തോളം കല്ലുകൾ ഉണ്ടെന്ന് ടോക്ടർമാർ അന്നു കരുതിയിരുന്നില്ല.

അന്ന് ശസ്ത്രക്രിയക്കു തയ്യാറാവാതിരുന്ന രോഗി മറ്റു മാർഗ്ഗങ്ങൾ തേടി പോയിരുന്നു. എന്നാൽ
പിന്നീട് വേദന ശക്തമായതോടെ ഇവർ ശസ്ത്രക്രിയക്ക് തയ്യാറാവുകയായിരുന്നു. ഇതേതുടർന്നണ് കീ ഹോൾ ശസ്ത്രക്രിയയിലൂടെ പിത്താശയത്തിൽ നിന്നും കല്ലുകൾ നീക്കം ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :