സച്ചിന്റെ സമ്മാനം ദിപ കര്‍മാര്‍ക്കറിന് വേണ്ട; ബിഎംഡബ്ല്യൂ കാർ തിരിച്ചു നല്‍കി

ലക്ഷങ്ങള്‍ വിലമതിക്കുന്ന സച്ചിന്‍ നല്‍കിയ സമ്മാനം വലിച്ചെറിഞ്ഞ് ദിപ കര്‍മാര്‍ക്കര്‍

  Dipa Karmakar , BMW car , Sachin Tendulkar , Dipa , RIO , സച്ചിൻ തെൻഡുൽക്കർ , ബിഎംഡബ്ല്യൂ കാർ , ദിപ കർമാകർ , പിവി സിന്ധു
അഗർത്തല| jibin| Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2016 (14:29 IST)
റിയോ ഒളിമ്പിക്‍സില്‍ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ പ്രകടനം കാഴ്ചവച്ചതിന് ക്രിക്കറ്റ് ഇതിഹാസം സമ്മാനിച്ച ജിംനാസ്‌റ്റിക്‍സ് താരം മടക്കിനൽകിയേക്കുമെന്ന് റിപ്പോർട്ട്. കോടികൾ വിലമതിക്കുന്ന ആഡംബര കാറിന്റെ പരിപാലന ചെലവ് താങ്ങാനാവാത്തതിനാലാണ്​ മടക്കി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

അഗർത്തലയിൽ ബിഎംഡബ്ല്യുവിന്റെ സർവീസിംഗ് സെന്റർ ഇല്ല എന്നതും അഗർത്തലയിലെ റോഡുകൾ മോശമാണെന്നതുമാണ് കാർ മടക്കി നൽകാൻ ദിപ നിർബന്ധിതയാക്കിയത്. വാഹനത്തിന്റെ അറ്റകുറ്റപണികൾക്കും പരിപാലനത്തിനുമായി വൻതുക മുടക്കേണ്ടി വരുന്നുണ്ടെന്നാണ് ദീപയുടെ കുടുംബം ചൂണ്ടികാണിക്കുന്നത്​.

ഹൈദരബാദ് ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് വി.ചാമുണ്ഡേശ്വരനാഥാണ് ദിപക്ക് കാർ നൽകിയത്. സെപ്തംബറില്‍ സച്ചിനാണ് കാർ താരത്തിന് കൈമാറിയത്.

കാർ മടക്കി നൽകാനുള്ള തീരുമാനം ദിപ ഒറ്റയ്ക്ക് കൈക്കൊണ്ടതല്ലെന്നും, ദിപയുടെ കുടുംബാംഗങ്ങളം താനും ചേർന്ന് കൂട്ടായി എടുത്ത തീരുമാനമാണിതെന്നും പരിശീലകനായ ബിശ്വേശ്വർ നന്ദി വ്യക്തമാക്കി.

വനിതകളുടെ ബാഡ്മിന്റൻ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ പിവി സിന്ധു, വനിതാവിഭാഗം ഗുസ്തിയിൽ വെങ്കലം നേടിയ സാക്ഷി മാലിക്ക്, ജിംനാസ്റ്റിക്സിൽ നാലാം സ്ഥാനം നേടിയ ദിപ കർമാകർ എന്നിവർക്കാണ് കാറുകൾ സമ്മാനമായി ലഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :