നിലവില്‍ ഇന്ത്യയില്‍ 10 കോടിയിലധികം പ്രമേഹരോഗികളുണ്ടെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 9 ജൂണ്‍ 2023 (15:20 IST)
നിലവില്‍ ഇന്ത്യയില്‍ 10 കോടിയിലധികം പ്രമേഹരോഗികളുണ്ടെന്ന് റിപ്പോര്‍ട്ട്. യുകെ മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഐസിഎംആര്‍ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അടിയന്തിര നടപടി ആവശ്യമാണെന്നും ഐസിഎംആര്‍ പറയുന്നു.

2019ല്‍ 7 കോടി പ്രമേഹരോഗികളാണ് രാജ്യത്തുണ്ടായിരുന്നത്. നാല് വര്‍ഷം കൊണ്ട് 44 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുമാണ് പ്രമേഹരോഗികളുടെ എണ്ണത്തില്‍ മുന്നില്‍. ഗോവയില്‍ ജനസംഖ്യയിലെ 26.4 ശതമാനം പേരും കേരളത്തില്‍ 25.5 ശതമാനം പേരും പ്രമേഹ രോഗികളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :