ന്യൂഡൽഹി|
jibin|
Last Modified ബുധന്‍, 8 നവംബര്‍ 2017 (19:50 IST)
നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ രാജ്യത്തെ കൂടുതല്‍ തകര്‍ച്ചകളിലേക്ക് നയിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് 15 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായെന്ന കണക്കുകളാണ് കേന്ദ്ര ഏജൻസിയായ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇകണോമി(സിഎംഐഇ) പുറത്തു വിട്ടിരിക്കുന്നത്.
ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാലു മാസങ്ങളിൽ 15 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായത്.
405 ദശലക്ഷം പേർക്കാണ് 2017 ജനുവരി- ഏപ്രിൽ മാസത്തിൽ തൊഴിൽ ലഭിച്ചത്. മുൻ വർഷ കാലയളവിൽ ഇത് 406.5 ദശലക്ഷമായിരുന്നു. നൈപുണ്യ വികസന പരിശീലനം നേടിയ 30.6 ലക്ഷം പേരിൽ വെറും 2.9 ലക്ഷം പേർക്കുമാത്രമാണ് തൊഴിൽ ലഭിച്ചതെന്നും കണക്കുകൾ പറയുന്നു.