മൂന്ന് വർഷം കൊണ്ട് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വളർച്ചയിലേക്ക് നയിച്ചു, ദീർഘവീക്ഷണത്തോടെയുള്ള സാമ്പത്തിക നയങ്ങ‌ൾ സർക്കാർ ഇനിയും തുടരും: നരേന്ദ്ര മോദി

ദീർഘ വീക്ഷണത്തോടെയുള്ള സാമ്പത്തിക നയങ്ങൾ തുടരും: പ്രധാനമന്ത്രി മോദി

മുംബൈ| aparna shaji| Last Modified ശനി, 24 ഡിസം‌ബര്‍ 2016 (15:21 IST)
അധികാരത്തിലെത്തി മൂന്ന് വർഷം കൊണ്ട് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വളർച്ചയിലേക്ക് നയിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. നോട്ട് പിൻവലിക്കൽ പോലുള്ള സാമ്പത്തിക നയങ്ങൾ സർക്കാർ തുടരും. ഇന്ത്യയുടെ ശോഭനമായ ഭാവിയ്ക്ക് വേണ്ടിയാണ് ഇത്തരത്തിൽ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈ റായ്ഗഡിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യുരിറ്റീസ് മാനേജ്മെന്‍റ് ക്യാംപസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ താൽപര്യം മുൻ നിർത്തി പ്രയാസകരമായ തീരുമാനം എടുക്കുന്നതിൽ നിന്ന്​ പിൻമാറില്ല. ചുരുക്കം കാലയളവിൽ നോട്ട് നിരോധനം രാജ്യത്ത് പ്രതിസന്ധികൾ സൃഷ്ടിക്കും, എന്നാൽ അത് താൽക്കാലികമാണ്. ദീർഘകാലത്തേക്ക് ഇത് രാജ്യത്ത് ഗുണം ചെയ്യും. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയുള്ളതല്ല ഇത്തരം നയങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ വിജയം ​ഗ്രാമങ്ങളിൽ എത്രത്തോളം പുരോഗതിയു​ണ്ടായെന്ന്​ മുൻ നിർത്തിയാണ് കണക്കാക്കേണ്ടത്. കാർഷിക മേഖലയുൾപ്പടെയുളള രാജ്യത്തിലെ വിവിധ മേഖലകളുടെ വികസനത്തിനായി ഊഹരി വിപണികളിൽ മൂലധനം സ്വരൂപിക്കണമെന്നും സ്​റ്റാർട്ട്​ അപ് സംരംഭങ്ങളെ​ പ്രോൽസാഹിപ്പിക്കുന്ന നയമാണ്​ സർക്കാർ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :