ഹിന്ദുക്കളുടെ എണ്ണം ഭൂരിപക്ഷമായിരിക്കുന്നിടത്തോളം കാലം രാജ്യത്ത് ജനാധിപത്യം സുരക്ഷിതമായിരിക്കും; വിവാദപ്രസ്താവനയുമായി കേന്ദ്രമന്ത്രി

ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരിക്കുമ്പോള്‍ ജനാധിപത്യത്തെക്കുറിച്ച് ആശങ്ക വേണ്ട- കേന്ദ്രമന്ത്രി

BJP ,  giriraj singh ,  Hindus , Narendra Modi , നരേന്ദ്രമോദി , ഗിരിരാജ് സിങ്ങ് , ബിജെപി , ഹിന്ദു
ഭോപ്പാല്‍| സജിത്ത്| Last Modified വെള്ളി, 17 നവം‌ബര്‍ 2017 (10:42 IST)
വിവാദപ്രസ്താവനയുമായി കേന്ദ്രസഹമന്ത്രി ഗിരിരാജ് സിങ്ങ്. ഹിന്ദുക്കളുടെ എണ്ണം ഭൂരിപക്ഷമായിരിക്കുന്നിടത്തോളം കാലം രാജ്യത്തെ ജനാധിപത്യം സുരക്ഷിതമായിരിക്കുമെന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. മാത്രമല്ല, രാജ്യത്ത് ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറുകയാണെങ്കില്‍ സാമൂഹ്യഐക്യവും ദേശീയതയും അപകടത്തിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ഹിന്ദുക്കള്‍ കൂടുതലായതുകൊണ്ടാണ് ഇവിടെ ജനാധിപത്യം സംരക്ഷിക്കപ്പെടുന്നത്. അവരുടെ എണ്ണം മറ്റു മതസ്ഥരെ അപേക്ഷിച്ച് കുറയുകയാണെങ്കില്‍ പുരോഗതിയും ജനാധിപത്യവും സാമൂഹ്യഐക്യവുമെല്ലാം കുഴഞ്ഞുമറിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അസം, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, കേരളം എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിലായി 54 ജില്ലകളിലാണ് ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറിയിട്ടുള്ളത്. ഇവിടങ്ങളിലെല്ലാം മുസ്ലീംകളാണ് ഭൂരിപക്ഷം. ജനസംഖ്യാപരമായ ഈ വ്യതിയാനം രാജ്യത്തിന്റെ ദേശീയതയ്ക്കും ഐക്യത്തിനും ഭീഷണിയാണെന്നും ഗിരിരാജ് സിങ് ആരോപിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :