സ്വന്തം മക്കളെ മാറ്റി നിര്‍ത്തി, പ്രായപൂര്‍ത്തിയാകാത്ത നൂറിലധികം കുട്ടികളെ പീഡിപ്പിച്ചു; തയ്യല്‍ക്കാരന്റെ പീഡനകഥകള്‍ ഇങ്ങനെ...

14 വർഷത്തിനിടെ നൂറുകണക്കിന് പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Child Abuse, Rape Cases In India, tailor ന്യൂഡൽഹി, പീഡനം, പൊലീസ്, അറസ്റ്റ്, ബലാൽസംഗം, തയ്യൽക്കാരൻ
ന്യൂഡൽഹി| സജിത്ത്| Last Modified തിങ്കള്‍, 16 ജനുവരി 2017 (11:31 IST)
പത്തിനും പന്ത്രണ്ടിനും വയസിനിടയിലുള്ള ബാലികമാരെ ബലാൽസംഗം ചെയ്ത കേസിൽ 38കാരനായ അറസ്റ്റിലായി. സുനിൽ രസ്തോഗി എന്ന ആളാണ് പതിന്നാലു വർഷത്തിനിടെ നൂറുകണക്കിനു പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. തുടര്‍ന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴി‍ഞ്ഞ ഡിസംബറിൽ ചെറിയ കുട്ടികൾക്കെതിരായ മാനഭംഗ കേസുകളിലെ അന്വേഷണമാണ് രസ്തോഗിയെ പിടികൂടാൻ സഹായിച്ചത്. ഡൽഹിക്കകത്തും പുറത്തുമായി യാത്രകൾ നടത്തിയിട്ടുള്ള രസ്തോഗി, പെൺകുട്ടികളോട് തന്നെ മാതാപിതാക്കൾ പറഞ്ഞയച്ചതാണെന്നാണ് ധരിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഒഴിഞ്ഞ സ്ഥലങ്ങളിലേക്കു കുട്ടികളെ കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയും പുതിയ വസ്ത്രങ്ങള്‍ പെൺകുട്ടികൾക്ക് നല്‍കുകയും ചെയ്തിരുന്നു.

ഇത്രയധികം പീഡനങ്ങൾ ഇയാള്‍ നടത്തിയിട്ടും ഇതുവരേയും ഇയാള്‍ പിടിക്കപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന അത്ഭുതത്തിലാണ് പൊലീസ്. അഞ്ചു കുട്ടികളുടെ പിതാവാണ് സുനിൽ രസ്തോഗി. ഇതിൽ മൂന്ന് പേര്‍ പെൺകുട്ടികളാണ്. ഇവരെ ഇയാൾ ലൈംഗികാവശ്യത്തിനായി ഉപയോഗിച്ചിരുന്നോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

(ചിത്രത്തിന് കടപ്പാട്: ട്വിറ്റര്‍)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :