‘സണ്‍ ഓഫ് എംഎല്‍എ’; ഡൽഹി സ്‌പീക്കറുടെ മകന്റെ കാറിലെ സ്‌റ്റിക്കര്‍ വിവാദക്കുരുക്കില്‍

സംഭവത്തില്‍ മജീന്ദര്‍ സിങ് സിര്‍സക്കെതിരേ സ്പീക്കര്‍ റാം നിവാസ് ഗോയല്‍ അപകീര്‍ത്തി നോട്ടീസ് നല്‍കി.

Last Modified വെള്ളി, 19 ജൂലൈ 2019 (13:27 IST)
‘സണ്‍ ഓഫ് എംഎല്‍എ’ എന്ന സ്റ്റിക്കര്‍ പതിപ്പിച്ച കാറിനെ ചൊല്ലി ഡല്‍ഹിയില്‍ വിവാദം. നിയമസഭ സ്പീക്കറുടെ മകന്റെ കാറിലാണ് സ്റ്റിക്കര്‍ പതിപ്പിച്ചതെന്ന് ശിരോമണി അകാലി ദള്‍ എംഎല്‍എ മജീന്ദര്‍ സിങ് സിര്‍സ ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍,ഇത് നിഷേധിച്ച് സ്പീക്കര്‍ റാം നിവാസ് ഗോയല്‍ രംഗത്തെത്തി. സംഭവത്തില്‍ മജീന്ദര്‍ സിങ് സിര്‍സക്കെതിരേ സ്പീക്കര്‍ റാം നിവാസ് ഗോയല്‍ അപകീര്‍ത്തി നോട്ടീസ് നല്‍കി. എംഎല്‍എ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :