1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Delhi Murder Case

കുട്ടി വീടിനു മുന്നില്‍ മൂത്രമൊഴിച്ചെന്നാരോപിച്ച് മാതാവിനെ സമീപവാസി കൊലപ്പെടുത്തി

Delhi
കുട്ടി വീടിനു മുന്നില്‍ മൂത്രമൊഴിച്ചെന്നാരോപിച്ച് മാതാവിനെ സമീപവാസി കൊലപ്പെടുത്തി. ഡല്‍ഹിയിലെ അമന്‍ വിഹാറിലാണ് സംഭവം. സാവിത്രി റാണയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. നാലുവയസുകാരന്‍ മുറ്റത്ത് മൂത്രം ഒഴിച്ചെന്നാരോപിച്ച് സമീപവാസിയായ കൗമാരക്കാരന്‍ യുവതിയെ ആക്രമിക്കുകയായിരുന്നു. 
 
ഷേവിങ് കത്തി ഉപയോഗിച്ച് ശരീരത്തില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കുകയായിരുന്നു. കഴുത്തിലെ മുറിവിലൂടെ രക്തം വാര്‍ന്നാണ് മരണപ്പെട്ടത്. സംഭവത്തില്‍ കൗമാരക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു.
അടുത്ത ലേഖനം
ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടി 32 കാരിയുടെ മൃതദേഹം തമിഴ്‌നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍