ന്യൂഡൽഹി|
AISWARYA|
Last Updated:
ബുധന്‍, 26 ഏപ്രില്‍ 2017 (13:40 IST)
ഡല്‍ഹി കോപ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വന്‍ കുതിപ്പ് മോദി തരംഗത്തിന്റെ ഭാഗമല്ലെന്നും അത് വോട്ടിങ്ങ് യന്ത്രത്തിന്റെ തരംഗമാണെന്നും ആം ആദ് മി. ഇത്തരത്തിലുള്ള വോട്ടിങ്ങ് യന്ത്രങ്ങളെ കുറിച്ച് വ്യാപകമായ പ്രചാരണം സംഘടിപ്പിക്കുമെന്നും എ എ പി നേതാവ് ഗോപാല്‍ റായ് പറഞ്ഞു.
വോട്ടിങ് യന്ത്രത്തില്‍ നിന്ന് എങ്ങനെ മോചിതരാവണമെന്ന് രാജ്യം ചിന്തിക്കണം എന്നും അദ്ദേഹം പറഞ്ഞു. രാവിലെ നടന്ന ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ മൂന്ന് മുനിസിപ്പാലിറ്റിയില്‍
ബിജെപിയായിരുന്നു ലീഡ് ചെയ്തത്. കോൺഗ്രസ് രണ്ടാം സ്ഥാനത്തും ആം ആദ്മി പാർട്ടി മൂന്നാം സ്ഥാനത്തുമുണ്ടായിരുന്നു. അതേസമയം യന്ത്രങ്ങള്‍ നിങ്ങള്‍ക്കൊപ്പമുള്ളപ്പോള്‍ മനുഷ്യന്റെ ഇച്ഛക്ക് യാതെരു വിലയുമില്ലെന്ന് ബി ജെ പിയുടെ വിജയത്തെപറ്റി കെജ്രിവാളിന്റെ ഉപദേശകന്‍ ട്വീറ്ററിലൂടെ പറഞ്ഞിരുന്നു.