ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 13 ഫെബ്രുവരി 2018 (19:41 IST)
പാകിസ്ഥാനുമായുള്ള ബന്ധം ആടിയുലഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ സായുധ സേനയ്ക്കായി 15,935 കോടി രൂപയുടെ പുതിയ ആയുധങ്ങൾ വാങ്ങുന്നു. പ്രതിരോധമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനം.
കരാറിലുൾപ്പെട്ട ലൈറ്റ് മെഷീൻ ഗണ്ണുകൾ എത്രയും വേഗം സൈന്യത്തിനെത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഇതിനായി 1819 കോടി രൂപ ചെലവാകും. 7.4 ലക്ഷം തോക്കുകളാണ് വിദേശത്തു നിന്നും വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. പദ്ധതി പ്രകാരം മാരക പ്രഹര ശേഷിയുള്ള മെഷീൻ ഗണ്ണുകളാകും
ഇന്ത്യ വാങ്ങുക.
പാകിസ്ഥാനുമായുള്ള ബന്ധം മോശമായി തുടരുന്നതും ചൈനീസ് അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതുമാണ് ആയുധങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാരിനെ നയിച്ചത്. അതേസമയം, ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.