ഇന്ത്യയില്‍ ആണ്‍,പെണ്‍ വേര്‍തിരിവിന് ഒരു സ്ഥാനവുമില്ല: നരേന്ദ്രമോദി

പ്രധാനമന്ത്രി, നരേന്ദ്രമോദി, ഇന്ത്യ, ഇന്ദ്രധനുഷ്, വനിതാദിനം, PM, Narendra Modi, India, Indradhanush, Womans Day
ജയ്‌പൂര്‍| BIJU| Last Modified വ്യാഴം, 8 മാര്‍ച്ച് 2018 (18:35 IST)
ഇന്ത്യയില്‍ ആണ്‍, പെണ്‍ വേര്‍തിരിവിന് ഒരു സ്ഥാനവുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്‍റെ അഭിമാനം ഉയര്‍ത്തുന്നവരാണ് പെണ്‍കുട്ടികളെന്നും മോദി വ്യക്തമാക്കി.

കുടുംബത്തിനോ രാജ്യത്തിനോ പെണ്‍കുട്ടികള്‍ ഭാരമല്ല. എത്രയോ മേഖലകളില്‍ അവര്‍ നമുക്ക് അഭിമാനമായി മാറുന്നു. രാജ്യത്തിന്‍റെ അഭിമാനം ഉയര്‍ത്തുന്നവരാണ് പെണ്‍കുട്ടികള്‍. ആണ്‍കുട്ടികള്‍ക്കെന്നപോലെ പെണ്‍കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടതുണ്ട് - പ്രധാനമന്ത്രി ജയ്‌പൂരില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കവേ പറഞ്ഞു.

പോഷകമൂല്യങ്ങളുള്ള ഭക്ഷണം കുട്ടികളുടെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും ഏറെ പ്രാധാന്യമുള്ളതാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതനിലവാരത്തില്‍ വലിയ മാറ്റം വരുത്തുന്നതായിരിക്കും മിഷന്‍ ഇന്ദ്രധനുഷ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വനിതാദിനത്തിന്‍റെ ഭാഗമായി #SheInspiresMe എന്ന കാമ്പയിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു. പ്രചോദിപ്പിച്ച സ്ത്രീകളെക്കുറിച്ച് ഈ ഹാഷ് ടാഗോടെ ഏവരും എഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :