ദളിത് യുവാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം മുഖത്ത് മൂത്രമൊഴിച്ചു; ആക്രമം നടത്തിയത് പതിനൊന്നു പേരടങ്ങുന്ന സംഘം

രാജീവിന്റെ പിതാവ് സ്ഥലത്ത് എത്തിയെങ്കിലും ഇയാള്‍ക്കു നേരെയും ആക്രമം ഉണ്ടായി

 dalit facing attack , dalit , police case ദളിത് യുവാക്കള്‍ക്ക് പീഡനം , മൂത്രമൊഴിച്ചു , അറസ്‌റ്റ്
പാറ്റ്‌ന| jibin| Last Modified വെള്ളി, 22 ജൂലൈ 2016 (17:46 IST)
ബീഹാറില്‍ ബൈക്ക് മോഷ്‌ടിച്ചെന്ന് ആരോപിച്ച് ഒരു സംഘമാളുകള്‍ രണ്ട് ദളിത് യുവാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം മുഖത്ത് മൂത്രമൊഴിച്ചതായി റിപ്പോര്‍ട്ട്. ബീഹാറിലെ മുസാഫര്‍ ജില്ലയിലെ ബാബുടോയിലാണ് സംഭവം. രാജീവ് കുമാര്‍ പാസ്വാനും സുഹൃത്ത് മുന്ന പാസ്വാനും നേര്‍ക്കാണ് അതിക്രമമുണ്ടായത്.

പ്രദേശത്തെ അന്നപൂര്‍ണ്ണ മഹായാഗവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കിടെയാണ് സംഭവമുണ്ടായത്. മുകേഷ് ഠാക്കൂര്‍ എന്നയാളുടെ നേതൃത്വത്തിലുള്ള ഒരു സംഘമാളുകള്‍ യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നു. സമീപത്തെ ഒരു കെട്ടിടത്തിന്റെ മുറിയില്‍ പൂട്ടിയിട്ട ഇരുവരെയും പതിനൊന്നു പേരടങ്ങുന്ന സംഘം മര്‍ദ്ദിച്ച് അവശരാക്കി.

സംഭവമറിഞ്ഞ രാജീവിന്റെ പിതാവ് സ്ഥലത്ത് എത്തിയെങ്കിലും ഇയാള്‍ക്കു നേരെയും ആക്രമം ഉണ്ടായി. ഈ സമയം ഠാക്കൂറിന്റെ സഹോദര പുത്രന്മാര്‍ നിലത്തു കിടന്ന യുവാക്കളുടെ മുഖത്ത് മൂത്രമൊഴിക്കുകയായിരുന്നു.

രാജീവ് കുമാറിന്റെ അമ്മയുടെ പരാതിയില്‍ ആക്രമം നടത്തിയ പതിനൊന്നു പേര്‍ക്കെതിരെ കേസെടുത്തു. ഠാക്കൂര്‍ ആണ് ആക്രമങ്ങള്‍ക്ക് നേതൃത്വം വഹിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. പൊലീസ് അന്വേഷണം ശക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :