കയ്യില്‍ പണമില്ല, മുന്നില്‍ മാര്‍ഗം ഇതുമാത്രം; വന്ധ്യംകരണം നടത്തുന്ന സ്ത്രീയ്ക്ക് 1400 രൂപ, പുരുഷന് 2000, വന്ധ്യംകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതായി കണക്കുകള്‍

നോട്ടുക്ഷാമം; യു പിയില്‍ വന്ധ്യംകരണം വര്‍ധിക്കുന്നു

ആഗ്ര| aparna shaji| Last Modified ഞായര്‍, 27 നവം‌ബര്‍ 2016 (10:36 IST)
കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍‌വലിക്കല്‍ സാധാരണക്കാര ജനങ്ങളെ ഏറെ ബാധിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ വന്ധ്യംകരണം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍. പണം ലഭിക്കുന്നതിനായി ആളുകള്‍ കൂട്ടത്തോടെ വന്ധ്യംകരണത്തിന് തയ്യാറാകുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാരിന്റെ കുടുംബാസൂത്രണ പ്രചാരണ പരിപാടികളുടെ ഭാഗമായി വന്ധ്യംകരണത്തിന് വിധേയമാകുന്നവര്‍ക്ക് ധനസഹായം ലഭിക്കുമെന്നതിനാലാണ് ജനങ്ങള്‍ ഈ ശാസ്ത്രക്രിയയ്ക്ക് വിധേയരാകുന്നത്. വന്ധ്യംകരണത്തിന് വിധേയമാകുന്ന പുരുഷന് 2,000 രൂപയും സ്ത്രീക്ക് 1400 രൂപയുമാണ് സര്‍ക്കാര്‍ നല്‍കുക. നോട്ട് നിരോധനത്തോടെ ജനങ്ങള്‍ പണത്തിന്റെ കാര്യത്തില്‍ ദുരിതമനുഭവിക്കുകയാണ്. ഈ സാഹചര്യത്തില്‍ നോട്ട് ക്ഷാമം പരിഹരിക്കാനാണ് ജനങ്ങള്‍ ഇങ്ങനെയൊരു സാഹസത്തിന് മുതിരുന്നത്.

ഉത്തര്‍പ്രദേശില്‍ നോട്ട് നിരോധന പ്രഖ്യാപനം വന്നതിനുശേഷം വന്ധ്യംകരണം നടത്തിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആഗ്രയില്‍ ഇതിനോടകം 913 പേരാണ് വന്ധ്യംകരണത്തിന് തയ്യാറായിരിക്കുന്നത്. അലിഗഡില്‍ 172 പേരും. ബോധവല്‍ക്കരണം വിജയകരമായതിന്റെ സൂചനയാണ് ഇതെന്നാണ് ആരോഗ്യ വകുപ്പിന്റെ അവകാശവാദം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :