1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Curfew continues in Jammu Kashmir

നിരോധനാജ്ഞ തുടരുന്നതിനിടയിലും കശ്‌മീരില്‍ രണ്ടുമരണം കൂടി; കര്‍ഫ്യൂ തുടരുന്നു

നിരോധനാജ്ഞ തുടരുന്നതിനിടയിലും കശ്‌മീരില്‍ രണ്ടുമരണം കൂടി; കര്‍ഫ്യൂ തുടരുന്നു

ജമ്മു കശ്‌മീര്‍
നിരോധനാജ്ഞ തുടരുന്നതിനിടയില്‍ കശ്‌മീരില്‍ രണ്ടു മരണം കൂടി. അനന്ത്നാഗ് ജില്ലയിലെ ഹര്‍നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ യുവാക്കള്‍ കല്ലേറ് നടത്തി. തുടര്‍ന്ന്, സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു യുവാവ് മരിച്ചു.
 
ഇതോടെ, മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി. കഴിഞ്ഞ ശനിയാഴ്ച സംഘര്‍ഷത്തില്‍ പരുക്കേറ്റ മുഷ്താഖ് അഹ്മദ് എന്നയാളും ബുധനാഴ്ച മരിച്ചിരുന്നു. ഇതോടെ മരണസംഖ്യ 35 ആയി. അതേസമയം, തുടര്‍ച്ചയായ 
അഞ്ചാം ദിവസവും ജനജീവിതം സ്തംഭിപ്പിച്ച് കശ്മീരില്‍ കര്‍ഫ്യൂ തുടരുകയാണ്. 
About Writer
JOYS JOY
അടുത്ത ലേഖനം
വിഎസിന് പദവി നല്‍കാന്‍ ഇരട്ടപദവി ഭേദഗതി ബില്‍ ഇന്ന് അവതരിപ്പിക്കും