ശ്രീനഗർ|
Last Updated:
വ്യാഴം, 14 ഫെബ്രുവരി 2019 (20:24 IST)
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ 40 മരണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ ഭീകര സംഘടന ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.
പരുക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പതിനഞ്ചുപേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കും.
വ്യാഴാഴ്ച വൈകിട്ട് മൂന്നേകാലോടെ പുൽവാമ ജില്ലയിലെ ഗോറിപോറ പ്രദേശത്താണു ഭീകരർ സ്ഫോടനം നടത്തിയത്. രണ്ടായിരത്തഞ്ഞൂറോളം സൈനികര്‍ പരിശീലനത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു ആക്രമണം. സ്ഫോടനത്തില്‍ തകര്‍ന്ന ബസില്‍ മുപ്പത്തഞ്ചു സൈനികരായിരുന്നു ഉണ്ടായിരുന്നത്.
അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളാണ് ഭീകരര്‍ ഉപയോഗിച്ചത്. സ്ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. എഴുപത് വാഹനങ്ങളാണ് സൈനികരുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്.
ഇതില്‍ സൈനികര്‍ സഞ്ചരിച്ച രണ്ട് ബസുകളാണ് ഭീകരവാദികള്‍ ഉന്നംവെച്ചത്. രക്ഷാപ്രവര്‍ത്തനവും ഭീകരവാദികള്‍ക്കു വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുകയാണ്.