ന്യൂഡൽഹി|
jibin|
Last Modified ശനി, 2 ഡിസംബര്‍ 2017 (19:33 IST)
കശാപ്പിനായി കാലിച്ചന്തകളിലൂടെ കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പിൻവലിച്ചു. കേരളം, പശ്ചിമ ബംഗാൾ, മേഘാലയ തുടങ്ങിയ
സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ മെയ് 23 ന് ഇറക്കിയ ഉത്തരവാണ് ഇപ്പോള്‍ റദ്ദാക്കിയത്. നിയമമന്ത്രാലയത്തിന്റെ കൂടി അനുമതിയോടെയാണ് വിജ്ഞാപനം പിൻവലിച്ചത്. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിച്ച് ഭേദഗതികളോടെ പുതിയ കരട് വിജ്ഞാപനം ഉടൻതന്നെ പുറത്തിറക്കാനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്.
കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവിനെതിരെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങൾ സംസ്ഥാനങ്ങള്‍ രംഗത്തുവന്നതിനൊപ്പം മാട്ടിറച്ചി കയറ്റുമതിക്കാരും സമ്മർദം ചെലത്തിയതോടെയാണ് വിഷയത്തില്‍ കേന്ദ്രം തിരുത്തല്‍ വരുത്തിയത്.
മേയ് 25ന് ഇറക്കിയ വിജ്ഞാപനത്തിൽ കാള, പശു, പോത്ത്, ഒട്ടകം തുടങ്ങിയവയെ കശാപ്പ് ആവശ്യത്തിനായി വിൽക്കുന്നതിനായിരുന്നു നിരോധനം.