പശുവിനെ രാഷ്ട്രമാതാവാക്കൂ, മിസ്ഡ്കോള്‍ പ്രചാരണം കൊഴുക്കുന്നു

അലിഗഢ്| VISHNU N L| Last Modified വ്യാഴം, 2 ഏപ്രില്‍ 2015 (13:50 IST)
രാജ്യവ്യാപകമായ ഗോവധ നിരോധനം കൊണ്ടുവരണം എന്ന് വാദിക്കുന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ആവേശവുമായി മറ്റൊരു തീവ്ര ഹിന്ദു സംഘടന പുതിയ ടെസ്റ്റ് ഡോസുമായി രംഗത്ത്. ഗോമാതാവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കുക എന്ന ആവശ്യമുന്നയിച്ച് വമ്പന്‍ പ്രചാരണ പരിപാടികളാണ് ഹിന്ദു യുവ വാഹിനി എന്ന സംഘാന രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി ടോള്‍ഫ്രീ നമ്പരായ-07533007511 എന്ന നമ്പരില്‍ മിസ്‌കോള്‍ അടിക്കാനാണ് സംഘടനയുടെ പ്രചരണം.

സംഘടനയുടെ ഗൊരക്‌പൂര്‍ ശാഖയാണ്‌ 'രാഷ്‌ട്രമാതാ' എന്ന്‌ പേരിട്ടുള്ള മൊബൈല്‍ പ്രചരണവുമായി രംഗത്ത്‌ എത്തിയിട്ടുള്ളത്‌. ഗൊരഖ്‌പൂര്‍ എംപി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ്‌ പ്രചരണം. ഈ നമ്പരിലേക്ക് മിസ്ഡ് കോള്‍ അടിച്ചാല്‍ മിസ്ഡ് കൊള്‍ അടിക്കുന്നയാള്‍ പ്രചാരണത്തിന്റെ ഭാഗമായി തീരും. മിസ്‌ഡ് കോള്‍ അടിക്കുമ്പോള്‍ നിങ്ങള്‍ പ്രചരണത്തില്‍ പങ്കാളിയായി എന്ന്‌ സൂചിപ്പിക്കുന്ന എസ്‌എംഎസ്‌ സന്ദേശം തിരിച്ചുകിട്ടും.

സംഭവം ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ അലിഗഡില്‍ മാത്രം ഒതുക്കി നിര്‍ത്താനാണ് സംഘടനയുടെ തീരുമാനം. വിജയകരമായ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കും. സംഘടനയ്ക്ക് പൂര്‍ണ പിന്തുണയുമായി സംഘപരിവാര്‍ പ്രസ്ഥാനങ്ങളായ വിശ്വഹിന്ദു പരിഷത്തു, ബജ്രംഗ്ദളും രംഗത്തെത്തിയിട്ടുണ്ട്. അലിഗഡിലെ പ്രാചാരണം വിജയമായാല്‍ രജ്യവ്യാപകമായ പ്രചാരണമാണ് ഇവര്‍ ഉദ്ദേശിക്കുന്നത്.

മിസ്‌കോള്‍ അടിയ്ക്കുന്നവര്‍ക്ക് പശുക്കളെ ദത്തെടുക്കാനോ ഗോശാലകള്‍ക്ക് സംഭാവന നല്‍കി പശുക്കളെ സംരക്ഷിയ്ക്കാനോ ഉള്ള ഇവസരവും ഉണ്ടായിരിയ്ക്കും. പദ്ധതി സാമൂഹികപ്രവര്‍ത്തനം മാത്രമാണെന്നും മറ്റ് ലക്ഷ്യങ്ങള്‍ ഇല്ലെന്നും ഭാരവാഹികള്‍ പറയുന്നു. ഇതിന്‌ പുറമേ അലിഗഡിലെ പശുക്കളുടെ സംരക്ഷണത്തിനായി ഒരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പശുക്കളെ ഉടമയെക്കൊണ്ട്‌ നന്നായി പരിരക്ഷിപ്പിക്കുക, പശുമോഷണം തടയുക തുടങ്ങിയവയും ഉദ്ദേശങ്ങളിലൊന്നാ‍ണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :