പശുവിനെ കൊന്ന കര്‍ഷകന്റെ അഞ്ചു വയസുകാരിയായ മകളെ എട്ടു വയസുകാരന് വിവാഹം ചെയ്‌തു കൊടുക്കാന്‍ നാട്ടുപഞ്ചായത്തിന്റെ ഉത്തരവ്

പശുവിനെ കൊന്ന കര്‍ഷകന്റെ അഞ്ചു വയസുകാരിയായ മകള്‍ക്ക് വിവാഹനിശ്ചയം

cow kill , punishment , marriage , police , women , caw , beef , BJP , Narendra modi , പശു , കര്‍ഷകന്‍ , നാട്ടുപഞ്ചായത്ത് , താര്‍പൂര്‍ ഗ്രാമം , അഞ്ച് വയസുകാരി , പശുവിനെ കൊന്നു
ഗുണ(മധ്യപ്രദേശ്)| jibin| Last Updated: ശനി, 15 ഏപ്രില്‍ 2017 (19:02 IST)
പശുവിനെ കൊന്ന കര്‍ഷകന്റെ അഞ്ച് വയസുകാരിയായ മകളെ എട്ടു വയസുകാരന് വിവാഹം ചെയ്‌തു നല്‍കാന്‍ നാട്ടുപഞ്ചായത്തിന്റെ ആഹ്വാനം. മധ്യപ്രദേശിലെ ഗുണ എന്ന സ്ഥലത്തുള്ള താര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.

മൂന്ന് വര്‍ഷം മുമ്പുണ്ടായ സംഭവത്തിനാണ് ഇപ്പോള്‍ വിചിത്രമായ പരിഹാരം നാട്ടു പഞ്ചായത്ത് ഏര്‍പ്പെടുത്തിയത്. ജഗ്ദിഷ് ബഞ്ചാര എന്നയാളുടെ മകള്‍ക്കാണ് എട്ടു വയസുകാരനുമായി വിവാഹം നിശ്ചയിച്ചത്.

കൃഷിയിടത്തിലെ വിളവുകള്‍ നശിപ്പിച്ച പശുക്കുട്ടിക്ക് നേരെ ജഗ്ദിഷ് ബഞ്ചാര കല്ലെറിഞ്ഞു. ഏറ് കൊണ്ട് പശു ചത്തതോടെ
ബഞ്ചാരയ്ക്കും കുടുംബത്തിനും നാട്ടു പഞ്ചായത്ത് ഊരു വിലക്ക് ഏര്‍പ്പെടുത്തുകയും പ്രായ്ശ്ചിത്തമായി ഗംഗാ നദിയില്‍ കുളിച്ച് ശുദ്ധിവരുത്തിയ ശേഷം ഗ്രാമത്തിലെ എല്ലാവര്‍ക്കും ഭക്ഷണം നല്‍കാനുമാണ് നാട്ടു പഞ്ചായത്ത് ആദ്യം വിധിച്ചത്.

അതിനു ശേഷം മറ്റു ചില കണ്ടെത്തുലുകളുമായി ഗ്രാമവാസികളും നാട്ടു പഞ്ചായത്തും രംഗത്തെത്തി. പശു ചത്ത ശേഷം ഗ്രാമത്തിന് ഐശ്വര്യം നഷ്‌ടമായെന്നും ശുഭകരമായ ഒന്നും നടക്കുന്നില്ലെന്നുമായിരുന്നു കണ്ടെത്തല്‍. ഇതിന് പരിഹാരമായിട്ടാണ് ബഞ്ചാരയുടെ അഞ്ചു വയസുള്ള മകളെ എട്ടു വയസുകാരന് വിവാഹം ചെയ്‌തു നല്‍കാന്‍ നാട്ടു പഞ്ചായത്ത് ഉത്തരവിട്ടത്.

ഇതിനെത്തുടര്‍ന്ന് ബഞ്ചാരയുടെ ഭാര്യ അധികൃതര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.


അതേസമയം, സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ വിവാഹം നിശ്ചയിച്ചതില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് നാട്ടു പഞ്ചായത്ത് പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :