സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 23 ഒക്‌ടോബര്‍ 2021 (12:52 IST)
കൊവിഡിന് പിന്നാലെ ഇന്ത്യക്കാരുടെ ശരാശരി ആയുസില്‍ നിന്ന് രണ്ടുവയസ് കുറഞ്ഞതായി പഠനം. ഐഐപിഎസും എപി ഐപോര്‍ട്ടലും നടത്തിയ പഠനപ്രകാരമാണ് പുരുഷന്മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 69.5 ല്‍ നിന്ന് 67.5 വര്‍ഷമായും സ്ത്രീകളുടേത് 72ല്‍ നിന്നും 69.8 ആയും കുറഞ്ഞത്. കൊവിഡ് മൂലമാണ് ആരോഗ്യ രംഗത്ത് ഇത്തരമൊരു ഗുരുതര പ്രശ്‌നമുണ്ടായതെന്ന് പഠനത്തില്‍ പറയുന്നു. കൊവിഡ് ബാധിച്ച് 35നും 69നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ് കൂടുതലും മരിച്ചതെന്ന് പഠനത്തില്‍ പറയുന്നു. ആരോഗ്യ രംഗത്ത് രാജ്യം കഴിഞ്ഞ പത്തുവര്‍ഷം കൊണ്ടുനേടിയ മുന്നേറ്റമാണ് കൊറോണ കാരണം നഷ്ടമായത്.