AISWARYA|
Last Modified വ്യാഴം, 20 ഏപ്രില്‍ 2017 (14:16 IST)
ആദിവാസി ദമ്പതികളെ
നഗ്നരാക്കി മര്‍ദിച്ചു. തങ്ങളുടെ ഇഷ്ട്ത്തിന് എതിരായി വിവാഹം കഴിച്ചു എന്ന് ചൂണ്ടികാണിച്ച് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളാണ് ഇരുവരേയും മര്‍ദിച്ചത്.
രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലാണ് ഇങ്ങനെ ഒരു സംഭവം അരങ്ങേറിയത്.
അടുത്തിടെ വിവാഹിതരായ ഇവരെ ഈ മാസം 16 നാണ് നഗ്നരാക്കി മര്‍ദിച്ചത്. 15ല്‍ അധികം ആളുകള്‍ ചേര്‍ന്ന് ഇവരെ നഗ്നരാക്കി നടത്തിക്കുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് കേസ് എടുക്കുകയായിരുന്നു. അതേസമയം ചൊവ്വാഴ്ച രാത്രിയോടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നും ബെന്‍സ്വാര ജില്ലാ കളക്ടര്‍ പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനടക്കം നാലുപേര്‍ പിടിയിലായിട്ടുണ്ട്.