വിജയക്കൊടിയുയര്‍ത്തി വീണ്ടും ഐഎസ്ആർഒ; ജിസാറ്റ് 6 - എ വിക്ഷേപണം വിജയം

വിജയക്കൊടിയുയര്‍ത്തി വീണ്ടും ഐഎസ്ആർഒ; ജിസാറ്റ് 6 - എ വിക്ഷേപണം വിജയം

 ISRO , g sat 6a  , Chennai , ജിസാറ്റ് 6 എ , ഐഎസ്ആർഒ , ജിഎസ്എൽവി , റോക്കറ്റുകള്‍
ചെന്നൈ| jibin| Last Modified വ്യാഴം, 29 മാര്‍ച്ച് 2018 (17:53 IST)
വാർത്താവിനിമയത്തിലെ വൻകുതിപ്പിനായി നിർമ്മിച്ച ഏറ്റവും പുതിയ ഉപഗ്രഹം ജിസാറ്റ് 6 - എ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. വാര്‍ത്താവിനിമയ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുകയാണ് യിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വൈകിട്ട് 4.56നാണ് ഉപഗ്രഹവും വഹിച്ച് ജിഎസ്എല്‍വി മാര്‍ക്ക് ടു കുതിച്ചുയർന്നത്.

വിക്ഷേപിച്ച് 17 മിനിട്ടിനുള്ളില്‍ 35,975 കിലോമീറ്റര്‍ അകലെയുള്ള താല്‍കാലിക ഭ്രമണപഥത്തില്‍ ജിഎസ്എല്‍വി മാര്‍ക് 2 ഉപഗ്രഹത്തെ എത്തിക്കും.

തുടര്‍ന്ന് ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ഭൂമിയിലെ കണ്‍ട്രോള്‍ റൂം ദിശ മാറ്റാന്‍ ഉപയോഗിക്കുന്ന ചെറിയ റോക്കറ്റുകള്‍ ജ്വലിപ്പിച്ച് ഉപഗ്രഹത്തെ 36,000 കിലോമീറ്റര്‍ അകലെയുള്ള അന്തിമ ഭ്രമണപഥത്തില്‍ എത്തിക്കും.

ഐഎസ്ആർഒയുടെ ഏറ്റവും വലിയ റോക്കറ്റായ ജിഎസ്എൽവിയുടെ പരിഷ്ക്കരിച്ച മാർക്ക് 2 (എഫ് - 8 ) ഉപയോഗിച്ചാണ് വിക്ഷേപണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :