ലോക്‍ഡൌണ്‍ രണ്ടാഴ്‌ചത്തേക്ക് നീട്ടി, അടച്ചിടുന്നത് മേയ് 17 വരെ

ന്യൂഡല്‍ഹി| സുബിന്‍ ജോഷി| Last Modified വെള്ളി, 1 മെയ് 2020 (18:54 IST)
രാജ്യത്ത് ലോക്‍ഡൌണ്‍ രണ്ടാഴ്‌ചത്തേക്ക് നീട്ടി. കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതാണ് ഇക്കാര്യം. മേയ് 17 വരെയാണ് ലോക്‍ഡൌണ്‍ നീട്ടിയിരിക്കുന്നത്. പൊതുഗതാഗതം അനുവദിക്കില്ല. ഹോട്ടലുകള്‍ അടഞ്ഞുതന്നെ കിടക്കും.

ഗ്രീന്‍ സോണിലെ ഇളവുകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കും. ട്രെയിന്‍, വിമാന സര്‍വീസുകള്‍ തുടങ്ങില്ല. കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :