യുപിയില്‍ സമാജ്‌വാദി പാര്‍ട്ടി - കോണ്‍ഗ്രസ് സഖ്യത്തിന് ധാരണയായി; ഷീല ദീക്ഷിത് മത്സരരംഗത്ത് നിന്ന് പിന്മാറി

യുപിയില്‍ സമാജ്‌വാദി പാര്‍ട്ടി - കോണ്‍ഗ്രസ് സഖ്യത്തിന് ധാരണയായി

ലഖ്‌നൌ| Last Modified ചൊവ്വ, 17 ജനുവരി 2017 (19:12 IST)
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കൈകോര്‍ത്ത് മത്സരിക്കാന്‍ സമാജ്‌വാദി പാര്‍ട്ടിയിലെ അഖിലേഷ് വിഭാഗവും കോണ്‍ഗ്രസും തമ്മില്‍ ധാരണയായി. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകും. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് ഇക്കാര്യം അറിയിച്ചത്. ഇരുപാര്‍ട്ടികളും ധാരണയില്‍ എത്തിയതോടെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഷീല ദീക്ഷിത് മത്സരരംഗത്തു നിന്നും പിന്മാറും.

സമാജ്‌വാദി പാര്‍ട്ടിയിലെ അഖിലേഷ് യാദവിന് കഴിഞ്ഞദിവസം പാര്‍ട്ടി അഖിലേന്ത്യ പ്രസിഡന്റ് സ്ഥാനം നല്കിയിരുന്നു. ഒപ്പം, സൈക്കിള്‍ ചിഹ്നം അഖിലേഷ് വിഭാഗത്തിന് ലഭിക്കുകയും ചെയ്തിരുന്നു. സഖ്യവാര്‍ത്ത അഖിലേഷ് യാദവും സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ, കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

സംസ്​ഥാനത്ത് ആകെയുള്ള 403 സീറ്റില്‍ 75–80 സീറ്റുകള്‍ കോണ്‍ഗ്രസിന്​ ലഭിക്കുമെന്നാണ്​ റി​​പ്പോർട്ട്​. തെരഞ്ഞെടുപ്പ്​ റാലികളില്‍ അഖിലേഷും രാഹുല്‍ ഗാന്ധിയും ഒരുമിച്ച്​ പ്രത്യക്ഷപ്പെടുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :