അകോല|
സജിത്ത്|
Last Modified ശനി, 5 നവംബര്‍ 2016 (12:28 IST)
മൂന്നു പതിറ്റാണ്ടു കാലത്തോളമുള്ള തന്റെ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്ന ഡ്രൈവർക്ക് ബോസ് നൽകിയ യാത്ര അയപ്പ് വൈറലാകുന്നു. മഹാരാഷ്ട്രയിലെ അലോക
ജില്ലാ കലക്ടർ ജി ശ്രീകാന്താണ് കഴിഞ്ഞദിവസം വരെ താനിരുന്ന പിന്‍സീറ്റിലേക്ക് വിരമിക്കുന്ന തന്റെ ഡ്രൈവര്‍ ദിംഗബർ താക്കിനെ ആനയിച്ചിരുത്തി ഡ്രൈവര്‍സീറ്റിലേക്കു കയറിയിരുന്ന് നല്ലൊരു സവാരി നൽകി മാതൃകയായത്.
കണ്ണുനിറഞ്ഞ ഊഷ്മളമായ യാത്രയയപ്പു ചടങ്ങിനുശേഷം ദിഗംബറിന് എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതിനായി ഒരു വിഐപി യാത്രതന്നെ സമ്മാനിക്കുകയാണ് കളക്ടര്‍ ശ്രീകാന്ത് ചെയ്തത്. അലങ്കരിച്ച ഔദ്യോഗിക
വാഹനത്തിന്റെ പിറകിലെ സീറ്റിൽ നിന്നും ഡ്രൈവർ യൂനിഫോമിൽ ഇറങ്ങിവന്ന ദിംഗബറിനെ കണ്ട എല്ലാവരും സംശയിച്ചു. എന്നാൽ ഡ്രൈവർ സീറ്റിൽ കലക്ടറെ കണ്ടതോടെ അതൊരു അമ്പരപ്പായി മാറി.
ദിഗംബരിന്റെ അവസാന പ്രവർത്തി ദിവസം ഓഫീസിലെത്തിക്കുന്നതിനുള്ള ചുമതല കലക്ടർ ശ്രീകാന്ത് സ്വയം ഏറ്റെടുക്കുകയാണ് ചെയ്തത്. 58 കാരനായ ദിംഗബർ താക് 35 വർഷം സർക്കാറിനു വേണ്ടി ജോലി ചെയ്ത ശേഷമാണ് വിശ്രമ ജീവിതത്തിലേക്ക് മടങ്ങുന്നത്. ചടങ്ങില്‍ അദ്ദേഹത്തിന്റെ സുദീർഘ സേവനങ്ങൾക്ക് നന്ദി പറയുകയാണെന്നും ജി ശ്രീകാന്ത് പറഞ്ഞു.