ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2014 (15:12 IST)
മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കല്‍ക്കരിപ്പാടം അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി. 1993 മുതല്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് നിയമവിരുദ്ധമാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
ഇടപാടുകളില്‍ സുതാര്യതയില്ലെന്നും സ്ക്രീനിംഗ് കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ചീഫ് ജസ്റ്റിസ് ആര്‍എം ലോധ, ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഒഡിഷ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 2004 മുതല്‍ 2011 വരെ നല്‍കിയ പാടങ്ങള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചും നിയമവിരുദ്ധമായിട്ടുമാണ് നല്‍കിയതെന്നു കാട്ടി കോമണ്‍ കോസ് എന്ന സംഘടനയും അഭിഭാഷകനായ എംഎല്‍ ശര്‍മയുമാണ് ഹര്‍ജി നല്‍കിയത്.