അഭിറാം മനോഹർ|
Last Modified വ്യാഴം, 28 ഏപ്രില്‍ 2022 (13:55 IST)
കൽക്കരി പ്രതിസന്ധിയെ തുടർന്ന് രാജസ്ഥാനിൽ പവർകട്ട് പ്രഖ്യാപിച്ചു. ഗ്രാമങ്ങളിൽ മൂന്ന് മണിക്കൂർ വരെയാണ് പവർകട്ട് പ്രഖ്യാപിച്ചത്. എന്നാൽ ഏഴ് മണിക്കൂർ വരെ അപ്രഖ്യാപിത പവർകട്ട് സംസ്ഥാനത്ത് നിലനിൽക്കുന്നുവെന്നാണ് റിപ്പോർട്ട്.
രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ എൻജിനീയർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇന്ധന പ്രതിസന്ധിയില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.രാജ്യത്തെ താപ വൈദ്യുതി നിലയങ്ങളിൽ 22 ദശലക്ഷം ടൺ കൽക്കരിയുണ്ട്. രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലെ പ്രതിദിന കൽക്കരി ഉപയോഗം
2.1 ദശലക്ഷം ടണ്ണാണ്.ഇനിയും 30 ദിവസത്തേക്കുള്ള കൽക്കരി ശേഖരം ഉണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.