ന്യൂയോര്‍ക്ക്|
Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (10:46 IST)
അതിര്‍ത്തിയില്‍ ലഡാക്കിലെ ചുമാര്‍ മേഖലയില്‍ ചൈനയുമായുളള പ്രശ്നത്തിന് പരിഹാരമായി. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ന്യൂയോര്‍ക്കില്‍ ചൈനീസ് വിദേശകാര്യമന്ത്രിയുമായി സുഷമ സ്വരാജ് നടത്തിയ ചര്‍ച്ചയില്‍ മേഖലയില്‍ നിന്ന് സൈനിക പിന്‍മാറ്റത്തിന് ഇരുരാജ്യങ്ങളും തീരുമാനിച്ചു.
ചൊവ്വാഴ്ചയോടെ പിന്‍മാറ്റം പൂര്‍ണമാക്കാനാണ് ഇരുരാജ്യങ്ങളും തമ്മിലുളള ധാരണ. ചുമാറിലുണ്ടായ സംഭവങ്ങള്‍ ദൌര്‍ഭാഗ്യകരമായിരുന്നുവെന്നും ചൈനീസ് വിദേശകാര്യമന്ത്രിയുമായുളള ചര്‍ച്ചയില്‍ പ്രശ്നത്തിന് പരിഹാരം കാണാനായത് ഇന്ത്യയുടെ നേട്ടമാണെന്നും സുഷമ സ്വരാജ് പറഞ്ഞു. ചൈനീസ് പ്രസിഡന്‍് സീ ജിന്‍പിംഗിന്‍റെ ഇന്ത്യ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ കഴിഞ്ഞ ഞായറാഴ്ചയാണ് ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി കടന്നത്.
ഇന്ത്യയുടെ ഭാഗത്ത് അഞ്ചു കിലോമീറ്ററോളം ഉളളിലേക്ക് കടന്ന സൈന്യം മേഖലയില്‍ തമ്പടിക്കുകയും ഉടന്‍ റോഡ് നിര്‍മാണം തുടങ്ങുമെന്നും വ്യക്തമാക്കിയിരുന്നു. ഇതോടെ മേഖലയില്‍ ഇന്ത്യയും സൈന്യത്തെ വിന്യസിച്ചിരുന്നു.