ഗാസിയാബാദ്|
jibin|
Last Modified ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (12:54 IST)
നാലാം ക്ളാസുകാരിയായ എട്ട് വയസുകാരിയെ പതിനാലുകാരന്‍ ബലാത്സംഗം ചെയ്തു. പതിനാലുകാരന്‍ പെണ്‍കുട്ടിയുടെ സഹപാഠിയാണ്. ഗാസിയാബാദിലെ മസൂരി പട്ടണത്തിലാണ് സംഭവം നടന്നത്.
അമ്മയുടെ മരണശേഷം പെണ്‍കുട്ടി അമ്മയുടെ സഹോദരിയുടെ കൂടെ നിന്നായിരുന്നു സ്കൂളില്‍ പോയിരുന്നത്. വീടിന് സമീപമുള്ള സഹപാഠിയായ പതിനാലുകാരന്‍ വീടിന് അടുത്തുള്ള വയലിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടു പോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. തിരികെ വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിന് വേദന തോന്നിയതിനാല്‍ ആമ്മായിയോട് കാര്യം പറയുകയും ഇരുവരും ഒരുമിച്ച് ആശുപത്രിയിലെത്തിച്ചപ്പോളാണ് സംഭവം പുറത്തറിയുന്നത്.
തുടര്‍ന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പ്രതിയെ കണ്ടെത്തിയതായി റൂറൽ പൊലീസ് സൂപ്രണ്ട് ജഗ്‌ദീഷ് ശർമ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പ്രതിയുടെ യഥാർത്ഥ വയസ് കണ്ടെത്താനുള്ള വൈദ്യ പരിശോധന നടത്തുമെന്നും അദ്ദഹം വ്യക്തമാക്കി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.