കനത്ത മഴ തുടരുന്നു; ചെന്നൈ നഗരത്തില്‍ ഗതാഗതം നിലച്ചു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴ ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Chennai, Rain, Flood , ചെന്നൈ, മഴ, വെള്ളപ്പൊക്കം
ചെന്നൈ| സജിത്ത്| Last Modified ബുധന്‍, 1 നവം‌ബര്‍ 2017 (08:16 IST)
തമിഴ്‌നാട്ടില്‍ കനത്ത തുടരുന്നു. അടുത്ത വെള്ളിയാഴ്ചവരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച മുതൽ തുടങ്ങിയ മഴ ചെന്നൈ നിവാസികളെ ആശങ്കയിലാഴ്ത്തുന്നു. കനത്ത മഴയെത്തുടർന്ന് വിവിധയിടങ്ങളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

വെള്ളക്കെട്ടിലായ ചെന്നൈ നഗരത്തില്‍ ഗതാഗതം നിലച്ചിരിക്കുകയാണ്. റോഡുനിരപ്പിനോടു ചേര്‍ന്നുള്ള വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. കില്പോക്, കോയമ്പേട് എന്നിവിടങ്ങളിലെ വീടുകളിലാണു കൂടുതലായി വെള്ളം കയറിയിട്ടുള്ളത്. കഴിഞ്ഞദിവസം രാത്രിയില്‍ ടി നഗറിന് അടുത്തുള്ള മാമ്പലത്ത് ഗതാഗതക്കുരുക്കിലേക്കു മരം വീണതു ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :