ചെന്നൈയില്‍ മഴ തുടരുന്നു; വെള്ളം കയറിയതിനെ തുടര്‍ന്ന് വിമാനത്താവളം അടച്ചു

ചെന്നൈ| JOYS JOY| Last Updated: ബുധന്‍, 2 ഡിസം‌ബര്‍ 2015 (09:35 IST)
ചെന്നൈയില്‍ കനത്ത തുടരുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഉണ്ടായിട്ടുള്ള ഏറ്റവും കനത്ത മഴയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനത്തിനായി ആര്‍മി അടക്കമുള്ളവരുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

അതേസമയം, അടുത്ത നാലു ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ, ചെന്നൈയില്‍ ചെറുതായി കാറ്റും വീശിത്തുടങ്ങിയിട്ടുണ്ട്.

അതേസമയം, കനത്ത മഴയില്‍ റണ്‍വേയില്‍
വെള്ളം കയറിയതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചു. എല്ലാ വിമാനങ്ങളും റദ്ദു ചെയ്തതായി ചെന്നൈ എയര്‍പോര്‍ട്ട് ഡയറക്‌ടര്‍ ദീപക് ശാസ്ത്രി എ എന്‍ ഐയോട് പറഞ്ഞു.

പത്ത് എന്‍ ഡി ആര്‍ എഫ് സംഘത്തെ അടിയന്തരപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. കൂടാതെ, കര - വ്യോമ സേനകളെയും രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്.

റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മിക്കയിടങ്ങളിലും ട്രയിനുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

(ചിത്രത്തിന് കടപ്പാട് - ട്വിറ്റര്‍, അഹ്‌മദ് ഷബിര്‍ 20)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :